Kerala

എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് നിർത്തിവെക്കണം: ഹൈക്കോടതി

“Manju”

കൊച്ചി: എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് നിർത്തി വെയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. കൊറോണയുടെ പശ്ചാത്തലത്തിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. സാഹചര്യം സാധാരണ നിലയിലാകുന്നതു വരെ തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

എസ്എൻഡിപി യോഗം വിമോചന സംയുക്ത സമരസമിതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ തെരഞ്ഞെടുപ്പിന് അനുമതി നൽകിയ സർക്കാർ നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപെടുത്തിയിട്ടുണ്ട്.

ഈ മാസം 22-ാം തീയതി എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സർക്കാർ അനുമതി നൽകിയിരുന്നത്.

Related Articles

Back to top button