ദുബൈ: സമാധാന നൊബേല്‍ ജേതാവും പാകിസ്താനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്സായ് എക്സ്പോ 2020ദുബൈ സന്ദര്‍ശിച്ചു. വുമണ്‍സ്, പാകിസ്താന് പവലിയനുകള്‍ സന്ദര്‍ശിച്ച മലാല, പെണ്‍കുട്ടികള്‍ അവരുടെ ശബ്ദത്തില്‍ വിശ്വസിക്കുകയും ലോകം ശരിക്കും അവരെ കേള്‍ക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. 12.7 കോടിയിലധികം പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്ക് സുരക്ഷിതവും സൗജന്യവും ഗുണനിലവാരവുമുള്ള സമ്ബൂര്‍ണ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് വരെ എെന്റ പോരാട്ടം തുടരും. മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ അതില്‍ വിശ്വസിക്കണം. ഒരു പെണ്‍കുട്ടിപോലും സ്കൂളിന് പുറത്താകാത്ത ദിവസമാണ് എെന്റ സ്വപ്നം -വുമണ്‍സ് പവലിയനില്‍ അവര്‍ പറഞ്ഞു. എക്സ്പോയുടെ സംഘാടനത്തെ അഭിനന്ദിച്ച മലാല, വുമണ്‍സ് പവലിയന് സന്ദര്‍ശിക്കുന്ന ഓരോ പെണ്‍കുട്ടിക്കും പഠിക്കാന്‍ ഒരു കാര്യമെങ്കിലും ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് വിവാഹിതയായ മലാലക്കൊപ്പം പങ്കാളി ഷഹ്സാദ് റായും കുടുംബാംഗങ്ങളുമുണ്ടായിരുന്നു
Related Articles
Check Also
Close
-
15212 വീടുകള്‍ക്ക് അംഗീകാരംMarch 28, 2022 5:08 PM