IndiaLatest

പിജി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

“Manju”

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം. രണ്ട് വര്‍ഷത്തേക്ക് 1.5 ലക്ഷം രൂപ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നത്.

പ്രതിമാസം 15,000 രൂപ വീതമാകും യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. പത്ത് മാസത്തേക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും. രാജ്യത്ത് ബിരുദാനന്തര ബിരുദം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 31-ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 30 വയസാണ് പ്രായപരിധി.

നിലവില്‍ പിജി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം പിജി കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കോ, നേരത്തെ പിജി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാൻ കഴിയില്ല. റെഗുലര്‍/ഫുള്‍ ടൈം വിദ്യാര്‍ത്ഥികളാകണം അപേക്ഷകര്‍. ഓപ്പണ്‍, ഡിസ്റ്റൻസ്, കസ്‌പോണ്ടൻസ് മോഡ്, പ്രൈവറ്റ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം വഴി ഏതെങ്കിലും പ്രോഗ്രാം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാൻ അര്‍ഹത ഉണ്ടായിരിക്കില്ല. പത്ത് മാസത്തിന് ശേഷം, രണ്ടാം വര്‍ഷത്തേക്കായി സ്‌കോളര്‍ഷിപ്പ് പുതുക്കേണ്ടതാണ്.

Related Articles

Back to top button