LatestThiruvananthapuram

ഇനി വൈദ്യുതിയും സ്വകാര്യ മേഖലയ്ക്ക്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ബോര്‍ഡില്‍ ആദ്യമായി സ്വകാര്യവല്‍ക്കരണത്തിന് വാതില്‍ തുറന്ന്, പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട 2,400 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നു. സംരംഭകരെ കണ്ടെത്താല്‍ ജനുവരി 5ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നിക്ഷേപ സംഗമം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നിര്‍മ്മാണം പൂര്‍ത്തിയാക്കി 25 വര്‍ഷം സ്വന്തമായി നടത്തി മുടക്കു മുതല്‍ തിരിച്ചുപിടിച്ച ശേഷം കൈമാറുന്ന ബില്‍ഡ് ഓണ്‍ ആന്‍ഡ് ഓപ്പറേറ്റ് (ബി.ഒ.ഒ )​ രീതിയിലാണ് സ്വകാര്യവല്‍ക്കരണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ്.

പദ്ധതികള്‍ ഇവ
പത്ത് അണക്കെട്ടുകളില്‍ ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍, തിരുവനന്തപുരം,​ ഇടുക്കി,​ പാലക്കാട് ജില്ലകളില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വിന്‍ഡ് മില്ലുകള്‍, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ കളമശേരിയില്‍ കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്ലാന്റ് എന്നീ പദ്ധതികളാണ് സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്നത്. കളമശേരി പദ്ധതി ആയിരം കോടി രൂപയുടേതാണ്. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ കേന്ദ്രീകൃത കണ്‍ട്രോള്‍ സിസ്റ്റം കളമശേരിയിലാണ്. അവിടെ ഭീമന്‍ സ്റ്റോറേജ് പ്ലാന്റില്‍ വൈദ്യുതി സംഭരിച്ച്‌,​ ഗുണനിലവാരം മെച്ചപ്പെടുത്തി വിതരണ ശൃംഖലയിലേക്ക് നല്‍കുന്ന പദ്ധതിയാണ് വരുന്നത്.

Related Articles

Back to top button