KeralaKottayamLatest

ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നു; കാറ്റേറ്റ് പെയിന്‍റിംഗ് വര്‍ക്ക് ഷോപ്പ് നശിച്ചു

“Manju”

കോട്ടയം: ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് നാട്ടുകരില്‍ ഭീതി പരത്തി. ഏറ്റുമാനൂര്‍ വള്ളിക്കാട് കുരിശുമല ഭാഗത്ത് ആണ് ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത്. ഹെലികോപ്ടറിന്റെ കാറ്റേറ്റ് പെയിന്‍റിംഗ് വര്‍ക്ക് ഷോപ്പ് നശിച്ചു.

നാവികസേനയുടെ ഹെലികോപ്ടര്‍ ആണ് താഴ്ന്ന് പറന്നതെന്ന് സ്ഥിരീകരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുരിശുമല സ്വദേശി കുഞ്ഞുമോന്‍ എന്നയാളുടെ പെയിന്‍റിംഗ് വര്‍ക്ക് ഷോപ്പ് ആണ് കാറ്റേറ്റ് പൂര്‍ണമായും നശിച്ചത്. ഹെലികോപ്റ്റര്‍ അഞ്ച് മിനിറ്റോളം തന്റെ വീടിന് മുകളില്‍ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് കുഞ്ഞുമോനും കുടുംബവും പറയുന്നത്. ക്യാന്‍സര്‍ രോഗിയുടെ ഏക വരുമാന മാര്‍ഗമായിരുന്നു വര്‍ക്ക് ഷോപ്പ് .

Related Articles

Back to top button