KeralaLatest

മാ​ര​ക​മാ​യി കോ​വി​ഡ്;​ഒ​രാ​ഴ്ച​യ്ക്കി​ടെ അ​റു​നൂ​റ് മ​ര​ണം

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32,680 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,22,628 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 26.65 ശ​ത​മാ​ന​മാ​ണ്.
രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മ​ര​ണ​വും കു​തി​ക്കു​ക​യാ​ണ്. എ​ട്ട് ദി​വ​സ​ത്തി​നി​ടെ അ​റു​നൂ​റോ​ളം പേ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ല്‍ ഇ​ന്ന് വ​രെ 593 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​ന്ന് 96 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 6339 ആ​യി. 29,969 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 2316 പേ​രു​ടെ സ​മ്പര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 296 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.
നി​ല​വി​ല്‍ 4,45,334 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 29,442 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 16,66,232 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 99 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 30, കാ​സ​ര്‍​ഗോ​ഡ് 13, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് 9 വീ​തം, എ​റ​ണാ​കു​ളം 8, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട് 5 വീ​തം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related Articles

Back to top button