IndiaKeralaLatest

കോവിഡ് പ്രതിരോധത്തിന് കുഴൽനാടൻ സ്റ്റൈൽ !

“Manju”

 

കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ താരമാവുകയാണ് മൂവാറ്റുപുഴയുടെ നിയുക്‌ത എംഎൽഎ മാത്യു കുഴൽനാടൻ. പ്രൊഫഷണൽസിനെയും യുവാക്കളെയും ഉള്‍പ്പെടുത്തി 1000 ത്തിലധികം പേരടങ്ങുന്ന കൊവിഡ് പ്രതിരോധ സേനയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ നിയുക്ത എംഎൽഎ.
ഇതോടൊപ്പം ജനങ്ങൾക്ക് ആവശ്യസേവനങ്ങളായ ഭക്ഷണം, മരുന്നുകൾ, വാഹന സർവീസ് തുടങ്ങിയവ എത്തിക്കാനുള്ള മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. നിർദ്ധനരായവർക്ക് വേണ്ടി പ്രത്യേക ഹെൽപ്‌ഡെസ്‌കും രൂപീകരിച്ചു ജനങ്ങൾക്കിടയിൽ ഇപ്പോൾ തരംഗമാവുകയാണ് കോവിഡ് പ്രതിരോധത്തിന്റെ കുഴൽനാടൻ സ്റ്റൈൽ.
കോവിഡ് ബ്രിഗേഡിൽ 1000 ചെറുപ്പക്കാരെ ചേർത്തു നിർത്തി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, സ്റ്റോർ റൂമും, ഫുഡ് , മെഡിസിൻ ഫെസിലിറ്റി അടങ്ങുന്ന വാർ റും തുടങ്ങിയ ഒരുപിടി നല്ല പദ്ധതികളുമായി കുഴൽനാടൻ തൻ്റെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
രാഷ്ടീയ പാർട്ടി നോക്കിയല്ല എംഎൽഎ തൻ്റെ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചിരിക്കുന്നത്. രാഷ്ട്രിയ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായ ആർക്കും എം എൽഎ കോവിഡ് ബ്രിഗേഡിൽ ചേരാം. സേവന തൽപരരായ നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ ഇവിടെ പ്രവർത്തിക്കുന്നത്.

Related Articles

Back to top button