ഓക്‌സിജന്‍ വിതരണത്തിന് മുന്‍പില്‍ നിന്ന് ഒഡീഷ

ഓക്‌സിജന്‍ വിതരണത്തിന് മുന്‍പില്‍ നിന്ന് ഒഡീഷ

“Manju”

സിന്ദുമോള്‍ ആര്‍.

ഭുവനേശ്വര്‍: രാജ്യത്ത് ഓക്‌സിജന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഒഡീഷ ജീവവായു നല്‍കിയത് 13 സംസ്ഥാനങ്ങള്‍ക്ക്. 14,294,141 മെട്രിക് ടണ്‍ ഓക്‌സിജനാണ് 13 സംസ്ഥാനങ്ങള്‍ക്ക് ഒഡീഷ നല്‍കിയത്. ഇതിനായി 777 ടാങ്കറുകളാണ് ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചത്.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ ഓക്‌സിജന്‍ നല്‍കിയത്. ഓക്‌സിജന്‍ വിതരണം സുഗമമാക്കുന്നതിന് ഒഡീഷ പോലീസാണ് നേതൃത്വം നല്‍കിയത്. 24 ദിവസം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ഓക്‌സിജന്‍ വിതരണത്തിനായി സ്‌പെഷ്യല്‍ സെല്ലിന് തന്നെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രൂപം നല്‍കിയിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ തുടരുകയാണ്.

Related post