KeralaLatest

50 സ്റ്റീൽ ബാറുകളിൽ മമ്മൂട്ടിയുടെ ശിൽപമൊരുക്കി നിസാർ ഇബ്രാഹിം

“Manju”

50 സ്റ്റീൽ ബാറുകളിൽ മമ്മൂട്ടിയുടെ ശിൽപമൊരുക്കി വിസ്മയം തീർത്ത് കലാകാരൻ നിസാർ ഇബ്രാഹിം. മമ്മൂട്ടിയുടെ 58 ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ഈ അനാർമോർഫിക് ഇൻസ്റ്റലേഷൻ ശ്ര​ദ്ധനേടുകയാണ്. 35 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയും 40 സെന്റീമീറ്റർ ഉയരവുമുള്ള ശില്പത്തിന് 15 കിലോ​ഗ്രാം ഭാരമുണ്ട്. ശിൽപ്പത്തിൻ്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വെെറലായത്.

മമ്മൂക്കയ്ക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് ഈ വർക്ക്. മലയാള സിനിമയുടെ മാറ്റത്തിന് മമ്മൂക്ക നൽകിയ സംഭാവനകൾ ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് ശിൽപത്തിന്റെ ഓരോ ഭാ​ഗത്തും ആലേഖനം ചെയ്തിരിക്കുന്നത്. മമ്മൂക്കയ്ക്ക് ഇത് സമ്മാനമായി കൊടുക്കാനും സാധിച്ചു’, നിസാർ ഇബ്രാഹിം പറഞ്ഞു.

ദുബായിൽ ഇന്റീരിയർ ഡിസെെനറായി ജോലി ചെയ്യുകയാണ് നിസാർ ഇബ്രാഹിം. മുൻപും നിരവധി വർക്കുകളിലൂടെ ആ​ഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട് ഈ കലാകാരൻ. തൃശ്ശൂർ പട്ടേപ്പാടം സ്വദേശിയാണ്. ‘സമീർ’ എന്ന ചിത്രത്തിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Back to top button