IndiaKeralaLatestThiruvananthapuram

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ വിവാഹം: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

“Manju”

സിന്ധുമോള്‍ ആര്‍

നാദാപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഡോക്ടറായ മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. ചെക്യാട് മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബുബക്കറിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. ഈ മാസം ഒന്‍പതാം തിയ്യതിയായിരുന്നു ചെക്യാട് മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബുബക്കറിന്റെ മകന്റെ കല്യാണം നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച്‌ ആഘോഷമായി നടത്തിയത്.

കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ ഡോക്ടറായിരുന്ന വരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരികരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ വളയം പോലീസ് വീട്ടുടമസ്ഥനായ കോണ്‍ഗ്രസ് നേതാവും വരന്റെ പിതാവുമായ കല്ലുകൊത്തിയില്‍ അബുബക്കര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്സ് എടുക്കുകയായിരുന്നു.

നാദാപുരം മേഖലയില്‍ രോഗം പടരുന്നതിന്റെ അടിസ്ഥാനത്തില്‍ ചെക്യാട് പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തായ തൂണേരിയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെയാണ് നിരവധി പേരെ പങ്കെടുപ്പിച്ച്‌ കല്യാണം നടത്തിയത്. കെ. മുരളീധരന്‍ എം.പിയും യുഡിഎഫിലെ ജില്ലാ, സംസ്ഥാന നേതാക്കള്‍ അടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

Related Articles

Back to top button