IndiaKeralaLatest

കടയടപ്പു സമരം പ്രഖ്യാപിച്ച്‌ റേഷൻ വ്യാപാരികള്‍

“Manju”

 

തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെവൈ) പ്രകാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേയ് മാസത്തെ സൗജന്യ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്‌എച്ച്‌ ) റേഷന്‍ കാര്‍ഡുകള്‍ക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്ബുമാണു നല്‍കുക.
രണ്ട് മാസത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിശ്ചിത സമയപരിധിയില്‍ നിന്നു റേഷന്‍ കടകളെ ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം.
അതേസമയം കോവിഡ് ബാധിച്ച്‌ മരിച്ച റേഷന്‍ വ്യാപാരികളോടുള്ള ആദരസൂചകമായും സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ഇന്നു റേഷന്‍ കടകള്‍ അടച്ചിടുമെന്നു റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മുന്നൂറോളം വ്യാപാരികള്‍ ആശുപത്രികളില്‍‌ ചികിത്സയിലും അഞ്ഞൂറില്‍പരം സെയില്‍സ്മാന്മാരും ബന്ധുക്കളും ക്വാറന്റീനിലും കഴിയുകയാണെന്നു സംഘടനാനേതാക്കള്‍ അറിയിച്ചു.
റേഷന്‍ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും എല്ലാ വ്യാപാരികള്‍ക്കും വാക്സിനേഷനും ആരോഗ്യ ഇന്‍ഷുറന്‍സും, 8 മാസത്തെ കിറ്റിന്റെ കമ്മിഷന്‍ കുടിശിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കടയടപ്പു സമരം. മണ്ണെണ്ണയും കിറ്റും റേഷനും വാങ്ങാന്‍ പല തവണ കാര്‍ഡ് ഉടമകള്‍ റേഷന്‍ കടയില്‍ വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button