IndiaLatest

കോവിഡ്​ മുക്​തര്‍ക്ക്​ ഒരു ഡോസ് വാക്​സിന്‍​ മതിയാകുമെന്ന്​ ഗവേഷണ ഫലങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രണ്ടു ഡോസ്​ വാക്​സിന്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാല താമസമാണ്​ മിക്ക രാഷ്​ട്രങ്ങള്‍ക്കും തിരിച്ചടിയാകുന്നത് .വാക്​സിന്‍ ക്ഷാമവും രോഗവ്യാപനവും ഒരേ പോലെ തുടരുന്നതിനാലാണ് രോഗബാധിതരും ആരോഗ്യ വകുപ്പുകളും പ്രതിസന്ധിയിലായത് .

ഈ സാഹചര്യത്തില്‍ , കോവിഡ്​ മുക്​തര്‍ക്ക്​ ആശ്വാസം നല്‍കുന്ന പുതിയ ​ഗവേഷണ ഫലമാണ്​ ​ആതുര രംഗത്ത്​ പ്രതീക്ഷ പകരുന്നത്​. യുഎസിലെ സീദാഴ്​സ്​- സീനായ്​ മെഡിക്കല്‍ സെന്‍ററാണ്​ ​കോവിഡ്​ വാക്​സിന്‍ രോഗമുക്​തരിലും ഇതുവരെയും രോഗം വരാത്തവരിലും എത്രകണ്ട്​ ഫലപ്രദമാണെന്ന വ്യത്യാസം തിരിച്ചറിയാന്‍ ഗവേഷണം നടത്തിയത്​.

1,000 ലേറെ വരുന്ന ജീവനക്കാരിലായിരുന്നു വാക്​സിന്‍ പരീക്ഷണം. ജീവനക്കാരില്‍ കോവിഡ്​ മുക്​തരായവര്‍ ഒരു തവണ വാക്​സിന്‍ സ്വീകരിച്ചപ്പോഴേ മികച്ച പ്രതിരോധം കാണി​ച്ചതായും രോഗമില്ലാതെ രണ്ടു ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവരെക്കാള്‍ മികച്ചതായിരുന്നു ഇവരുടെതെന്നും ഗവേഷണ ഫലം പറയുന്നു. ഫൈസര്‍, മോഡേണ എന്നിവയുടെ വാക്​സിനുകളാണ്​ ഇവര്‍ക്ക്​ നല്‍കിയത്​. നാച്വര്‍ മെഡിസിന്‍ മാഗസിനില്‍ ഗവേഷണ റിപ്പോര്‍ട്ട്​​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​​.

സമാന പരീക്ഷണം നടന്ന ഇറ്റലിയിലെ ഫലവും ഇത്​ തെളിയിക്കുന്നതായി ന്യൂ ഇംഗ്ലണ്ട്​ മെഡിസിന്‍ ജേണല്‍ റിപ്പോര്‍ട്ട്​ വെളിപ്പെടുത്തുന്നു . കൂടുതല്‍ രാജ്യങ്ങളിലും വാക്​സിനുകള്‍ക്ക്​ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു ഗവേഷണ ഫലങ്ങളും ആശ്വാസം പകരുന്നതാണ് .

അതെ സമയം കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്​, സ്​പെയിന്‍ ഉള്‍പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ്​ ​മുക്​തര്‍ക്ക്​ ഒറ്റഡോസ്​ വാക്​സിനാണ്​ നല്‍കിവരുന്നത്​. ഇസ്രായേലാക​ട്ടെ, രോഗമുക്​തര്‍ക്ക്​ ആദ്യ ഘട്ടത്തില്‍ വാക്​സിന്‍ വിതരണം നടത്തിയിരുന്നില്ല. നിലവില്‍ ഒറ്റ ഡോസാണ്​ നല്‍കുന്നത്​. രണ്ടാമത്​ നല്‍കുന്ന ബൂസ്റ്റര്‍ വാക്​സിന്‍ പുതിയ വകഭേദങ്ങളെ കൂടി ചെറുക്കാന്‍ സഹായകമായിരക്കുമെന്നാണ്​ മറ്റു പഠന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് .

Related Articles

Back to top button