IndiaKeralaLatest

കുട്ടനാട്ടിൽ അജ്ഞാത രോ​ഗം; താറാവുകൾ കൂട്ടത്തോടെ ചാവുന്നു.

“Manju”

ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോ​ഗം മൂലം ചത്തത്. രോ​ഗകാരണം കണ്ടെത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തും.
കഴിഞ്ഞ വർഷം ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ ചത്തിരുന്നു. പക്ഷിപ്പനി ബാധ തടയുന്നതിന് നിരവധി താറാവുകളെയാണ് അന്ന് കൂട്ടത്തോടെ കൊന്നത്.

Related Articles

Back to top button