InternationalLatest

ചൈനക്കെതിരെ ഇന്ത്യക്കൊപ്പം ശക്തമായി തന്നെ അമേരിക്ക നിലകൊള‌ളും

“Manju”

സിന്ധുമോള്‍ ആര്‍

 

വാഷിങ്ടണ്‍: ഇന്ത്യ-ചൈന സംഘര്‍ഷത്തിലും മറ്റ് സംഘര്‍ഷ മേഖലകളിലും അമേരിക്കന്‍ സേന ശക്തമായി തന്നെ നിലകൊള‌ളുമെന്ന് വൈ‌റ്റ്ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫ് മാര്‍ക് മീഡോസ് അഭിപ്രായപ്പെട്ടു. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കന്‍ സേന രണ്ട് വിമാനവാഹിനി കപ്പല്‍ അയച്ചിട്ടുണ്ട്. അമേരിക്കന്‍ സേന തയ്യാറാണെന്ന സന്ദേശം എതിര്‍ രാജ്യങ്ങള്‍ക്ക് അങ്ങനെ നല്‍കും. ലോകത്തെ ഏറ്റവും ശക്തമായ സേന അമേരിക്കയുടേത് തന്നെയാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ തങ്ങളെന്നും മാര്‍ക് അഭിപ്രായപ്പെട്ടു.

ദക്ഷിണ ചൈനീസ് കടലിലെ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ചൈന നിരന്തരം സംഘര്‍ഷ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ധാതുക്കളും, എണ്ണ, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ദക്ഷിണചൈന കടല്‍. ലോക വ്യാപാരമേഖലയില്‍ പ്രധാന ഭാഗമാണിത്. ഇവിടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കാറുണ്ട്. ഇതിനെതിരെ വിയ‌റ്റ്നാം, ഫിലിപ്പൈന്‍സ്, മലേഷ്യ,ബ്രൂണായ്, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുമുണ്ട്.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ ബാക്കിയായി ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ച തീരുമാനത്തില്‍ ഇന്ത്യക്കൊപ്പമാണ് അമേരിക്ക. ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടതിന്റെ പ്രതികരണമാണിത്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ചുള‌ള ചോദ്യങ്ങള്‍ക്ക് മാര്‍ക് മീഡോസ് പറഞ്ഞു.

നിലവില്‍ ഗാല്‍വന്‍ വാലിയിലും ഗോഗ്രയിലുമുള‌ള സേനയെ ചൈന കുറച്ച്‌ ദൂരം പിന്‍വലിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നടപടി.

Related Articles

Back to top button