InternationalLatest

പുതിയ സര്‍ക്കാരിന്‌ ഖത്തര്‍ മലയാളികളുടെ അഭിവാദ്യം

“Manju”

ഖത്തര്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച്‌ ഇടത് പക്ഷ ജനാധിപത്യമുന്നണി അധികാരതുടര്‍ച്ച നേടി സത്യപ്രതിജ്ഞയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും ഖത്തര്‍ പ്രവാസി സമൂഹം അഭിവാദ്യമേകി. ഖത്തറിലെ നോര്‍ക്കാ ഡയറക്ടര്‍മാരും ലോക കേരള സഭാംഗങ്ങളുമാണ് പ്രവാസി സംമൂഹത്തിന് വേണ്ടി അഭിവാദ്യമര്‍പ്പിച്ചത്.

പ്രവാസികളെ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തു പിടിക്കുകയും , നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും, സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളിലും വികസനത്തിന്റെയും കരുതലിന്റേയും പുത്തന്‍ മാതൃകകള്‍ കാഴ്ചവച്ചതുമായിരുന്നു. ആദ്യ പിണറായി സര്‍ക്കാര്‍. പുതിയ സര്‍ക്കാരിനും ഉറച്ചകാല്‍വെയ്പ്പുകളോടെ മുന്നോട്ടുപോകാന്‍ സാധ്യമാകട്ടെയെന്നും പ്രവാസികള്‍ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്ന് പോവുന്ന പ്രത്യേക സഹാചര്യത്തില്‍ അവരുടെ ക്ഷേമത്തിന് മുന്‍ഗണന ഇനിയും നല്‍കാനാവട്ടെയെന്നും ആശംസിച്ചു. സി വി റപ്പായി, ജെ കെ മേനോന്‍, പി എന്‍ ബാബുരാജന്‍, എ സുനില്‍കുമാര്‍ , പ്രമോദ് ചന്ദ്രന്‍ , അഹമ്മദ്കുട്ടി അറളയില്‍ , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരാണ് അവിവാദ്യമര്‍പ്പിച്ചത്.

Related Articles

Back to top button