IndiaLatest

രാജ്യത്ത് 39,070 പേര്‍ക്ക് കോവിഡ്; 491 മരണം

“Manju”

ന്യൂ ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 39,070 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,19,34,455 ആയി ഉയര്‍ന്നു. 3,10,99,771 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 491 പേരാണ്.

ആകെ കോവിഡ് മരണം 4,27,862 ആയി ഉയര്‍ന്നു. 50,68,10,492 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വിതരണം ചെയ്തത്. 4,06,822 സജീവ കേസുകളാണ് നിലവിലുളളത്.

Related Articles

Back to top button