KeralaLatest

ശാന്തിഗിരി ഗുരുകാന്തി പ്രവർത്തനം പുനരാരംഭിച്ചു.

“Manju”

പോത്തന്‍കോട് : കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പൂട്ടിയിട്ടിരുന്ന ശാന്തിഗിരി ഗുരുകാന്തി പ്രവർത്തനം പുനരാരംഭിച്ചു. വ്യാഴാഴ്ച പൗര്‍ണ്ണമി ദിനത്തില്‍ രാവിലെ 9 മണിക്ക് ഹ്യുമന്‍ റിസോഴ്സസ് ഹെഡ് സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി തിരിതെളിച്ചു. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) ഇന്‍ചാര്‍ജ് ആദരണീയ ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യംവഹിച്ചു. ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ് എം പി ., തിരുവനന്തപുരം ഏരിയ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് അഡ്വൈസര്‍ അരുണ്‍ പ്രസാദ്., ശാന്തിഗിരി ആശ്രമം ഗവേണിങ് കമ്മിറ്റി ചുമതലക്കാര്‍, ഗുരുകാന്തി അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
ആറുവയസ്സു മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളുടെ ആത്മീയ, വിദ്യാഭ്യാസ, കലാ കായിക കഴിവുകൾ വികസിപ്പിച്ച് വീടിനും നാടിനും ഉതകുന്ന സത് സന്താനങ്ങളായി വളര്‍ത്തുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ശാന്തിഗിരി ഗുരുകാന്തിയിലൂടെ ലക്ഷ്യമിടുന്നത്.എന്നുള്ളതാണ് ഗുരു കാന്തിയുടെ ലക്ഷ്യം.

Related Articles

Back to top button