InternationalLatest
രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബര്‍ 12 മുതല്‍
അബുദാബി : അബുദാബിയില്‍ ഒരുമയുടെ സന്ദേശവുമായി രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കും.സമ്മേളനത്തില്‍ 120 രാജ്യങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കും. മുസ്ലിം ഐക്യം എന്നത് രാഷ്ട്രീയ ഒത്തുചേരലായും ലോകമൊട്ടാകെ ഒരു ഖിലാഫത്തിന് കീഴില്‍ കൊണ്ടുവരലുമാണെന്ന തെറ്റിദ്ധാരണ നീക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ദ് വേള്‍ഡ് മുസ്ലിം കമ്യൂണിറ്റീസ് കൗണ്‍സില്‍ ചെയര്മാന് ഡോ. അലി റാഷിദ് അല്‍ നുഐമി വ്യക്തമാക്കി.
തെറ്റായ ധാരണയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആശയങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്. ലോകത്തിനു പുറത്തുള്ള ഇസ്ലാമിക സമൂഹങ്ങളെ ഉള്‍ക്കൊണ്ടു ഐക്യ മോഡലാണ് അബുദാബി സമ്മേളനം മുന്നോട്ടു വയ്ക്കുക. 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ആദ്യ ഉദ്യമമാണ്.