തിയറ്ററുകളില്‍ കൈയ്യടി നേടി മുന്നേറുകയാണ് കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’. നടന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമാര്‍ന്ന വേഷമാണ് ചിത്രത്തിലേത്. ഏറെ പ്രേഷക പ്രശംസ പിടിച്ചുപ്പറ്റിയ ചിത്രം തിയറ്ററുകളില്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 25 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. ചാക്കോച്ചന്റെ ഏറ്റവും വലിയ ഹിറ്റിലേയ്ക്കാണ് സിനിമ കടന്നരിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകന്. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’.
Related Articles
ഇടുക്കിയില്‍ 17 കാരിയെ പീഡിപ്പിച്ചു; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച ഗുരുതരാവസ്ഥയില്‍
October 23, 2020 5:32 PM
Check Also
Close
-
കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു ; ഡോ. മോഹന്‍ ഭാഗവത്December 29, 2020 4:41 PM