IndiaLatest

രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

“Manju”

 

ശ്രീജ.എസ്‌

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ മുനിഹല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ മു​നി​ഹ​ല്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ര​ണ്ട് ഭീ​ക​ര​ര്‍ കൂ​ടി ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൈന്യം ഭീകരരെ വധിച്ചത്.
ഇക്കഴിഞ്ഞ 15നും ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Related Articles

Back to top button