IndiaLatest

ഫ്‌ളാറ്റില്‍നിന്നു വീണ വീട്ടുജോലിക്കാരി മരിച്ചു

“Manju”

കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന്‌ ദുരൂഹസാഹചര്യത്തില്‍ വീണ്‌ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലായിരുന്ന സേലം സ്വദേശിനി കുമാരി(55) മരിച്ചു. മറൈന്‍ ഡ്രൈവിലെ ലിങ്ക്‌ ഹൊറൈസണ്‍ ഫ്‌ളാറ്റില്‍നിന്ന്‌ ഒരാഴ്‌ച മുമ്ബാണ്‌ ഇവര്‍ ദുരൂഹസാഹചര്യത്തില്‍ വീണത്‌. ശനിയാഴ്‌ച വൈകിട്ടായിരുന്നു മരണം.

ഫ്‌ളാറ്റില്‍നിന്നു വീണ വീട്ടുജോലിക്കാരി മരിച്ചു | Mangalam
ഫ്‌ളാറ്റില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ അപകടത്തില്‍പ്പെട്ടെന്ന നിലയിലാണ്‌ പോലീസ്‌ ആദ്യം കേസെടുത്തത്‌. ആത്മഹത്യാശ്രമമാരോപിച്ച്‌ കുമാരിക്കെതിരേ കേസെടുക്കാനും നീക്കം നടന്നു. ഫ്‌ളാറ്റുടമ ആരാണെന്നറിയില്ലെന്ന പോലീസ്‌ നിലപാടും വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ഫ്‌ളാറ്റുടമ പൂട്ടിയിട്ടതിനെത്തുടര്‍ന്നാണ്‌ ജനാലവഴി സാരികള്‍ കൂട്ടിക്കെട്ടി താഴേക്കിറങ്ങാന്‍ ശ്രമിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഫ്‌ളാറ്റുടമയ്‌ക്കെതിരേ കൊലക്കേസ്‌ ചുമത്തണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഗുരുതരാവസ്‌ഥയിലായതിനാല്‍ കുമാരിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കുമാരിയുടെ ഭര്‍ത്താവ്‌ കാഴ്‌ചപരിമിതനാണ്‌. ഉടന്‍ നാട്ടിലെത്താന്‍ കുമാരിയോട്‌ ആവശ്യപ്പെട്ടിരുന്നെന്നും വന്നില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ട സാഹചര്യമാണെന്നും ഫോണിലൂടെ അറിയിച്ചിരുന്നതായും ഇയാളുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തി. ഇന്‍ക്വസ്‌റ്റ്‌, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം കൂടുതല്‍ നടപടികളിലേക്കു നീങ്ങുമെന്നാണു പോലീസ്‌ പറയുന്നത്‌.
അഭിഭാഷകനായ ഇംതിയാസ്‌ മുഹമ്മദിന്റെ ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി. അഡ്വാന്‍സായി നല്‍കിയ 10,000 രൂപ തിരികെനല്‍കാതെ വീട്ടില്‍പോകാന്‍ അനുവദിക്കില്ലെന്ന്‌ ഇയാള്‍ പറഞ്ഞതിനാലാണു കുമാരി സാഹസത്തിനു തുനിഞ്ഞതെന്ന്‌ ആരോപണമുണ്ട്‌. എന്നാല്‍ താന്‍ അവരെ തടഞ്ഞുവച്ചിരുന്നില്ലെന്നാണ്‌ ഇംതിയാസിന്റെ വാദം. ലോക്ക്‌ഡൗണ്‍ സമയത്തു നാട്ടിലേക്കു മടങ്ങിയ കുമാരി രണ്ടാഴ്‌ചമുമ്ബാണു കൊച്ചിയില്‍ തിരിച്ചെത്തിയത്‌.

Related Articles

Back to top button