IndiaLatest

ഇളയരാജയുടെ വാക്കുകള്‍ പങ്കുവെച്ച്‌ സംഗീതലോകം

“Manju”

ശ്രീജ.എസ്

ചെന്നൈ: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ഥന നേരുകയാണ് സംഗീത ലോകം.

കൊവിഡ് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ എസ് പി ബാലസുബ്രഹ്മണ്യം ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് തന്‍റെ മനസ് പറയുന്നെന്ന് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഇളയരാജ. എസ്‍പിബിയെ അഭിസംബോധന ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ‘ശീഘ്രമാ എഴുന്തു വാ ബാലൂ’ എന്നു തുടങ്ങുന്ന വീഡിയോ സന്ദേശത്തിലാണ് ഇളയരാജ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

‘ബാലൂ… വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിക്കുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണ്. നമുക്കിടയില്‍ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയമായും മ തിരിച്ച്‌ വരും ബാലൂ വേഗം വാ’ ഇളയരാജ വീഡിയോയില്‍ പറയുന്നു.

Related Articles

Back to top button