IndiaLatest

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത് പ്രഖ്യാപനം 25-ന്

“Manju”

ചെന്നൈ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ. വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽസംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പുകൾ വന്നിട്ടില്ലെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ട്രാക്ക്, സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ട് ആഴ്ചകളിലായി നടത്തും.

Related Articles

Back to top button