ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച യുവതിക്കെതിരെ കേസെടുത്തു
ലന്‍ഡന്‍: ബ്രിട്ടനില്‍ അടിപിടി കേസില്‍ പിടിയിലായ യുവതിക്ക് വേറിട്ട ശിക്ഷ നല്കി കോടതി. റെഡ് മെയര്‍ സ്വദേശി ഡാനിയലെ വില്യംസി(30)നാണ് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ശിക്ഷയുടെ ഭാഗമായി മദ്യപാനത്തിനും കോടതി വിലക്കേര്പെടുത്തിയിരിക്കയാണ്. 90 ദിവസത്തേക്ക് മദ്യപിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. തീര്‍ന്നില്ല. പിന്നാലെ മറ്റ് ശിക്ഷകളുമുണ്ട്. വനിതാ ആംബുലന്‍സ് ഡ്രൈവറെയും പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിച്ചെന്ന കേസിലാണ് യുവതിയെ ഹള്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 12 മാസത്തെ കമ്യൂണിറ്റി ഓര്ഡറിനൊപ്പമാണ് 90 ദിവസം മദ്യപിക്കുന്നതില്‍ നിന്നും യുവതിയെ കോടതി വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം 10 ദിവസത്തെ ലഹരി വിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മദ്യലഹരിയില്‍ വനിതാ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചെന്നാണ് യുവതിക്കെതിരേയുള്ള കേസ്. ആംബുലന്‍സ് ഡ്രൈവറുടെ തലയില്‍ യുവതി ചവിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും യുവതി മര്‍ദിച്ചിരുന്നു.