KeralaKozhikodeLatest

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ചാത്തമംഗലത്ത് വെള്ളലശ്ശേരി മുക്കില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് 15 ഓളം പ്രവാസികളുമായി പുറപ്പെട്ട വാഹനം നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച്‌ ഓടയിലേക്ക് ചെരിയുകയായിരുന്നു.

മലപ്പുറത്തേക്ക് പുറപ്പെട്ട വാഹനമാണിത്. ആര്‍ക്കും പരിക്കില്ല.അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്ത് ഇറങ്ങി ഇടപെട്ടതിനാല്‍ മേഖല പിന്നീട് അണുവിമുക്തമാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെയും മുക്കം ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍, മുക്കം ഫയര്‍ സ്റ്റേഷന്‍ അസി. ഓഫീസര്‍ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button