InternationalLatest

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം

“Manju”

ശ്രീജ.എസ്

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരില്‍ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മനുഷ്യരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വര്‍ധനനവ് സൃഷ്ടിക്കുന്നു. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഹൃദ്‌രോഗം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സര്‍വസാധാരണമാണ്.
ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക്‌ ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്‌.

1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം).

Related Articles

Back to top button