KeralaLatest

പകർച്ചപ്പനി വ്യാപിക്കുന്നു

“Manju”

തിരുവനന്തപുരം : പകർച്ചപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. 12000 പേർ ദിവസവും ചികിത്സ തേടുന്നതായാണ് കണക്ക്. കാലാവസ്ഥ മാറ്റമാണ് പകർച്ചപ്പനി പടരാൻ കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം മാത്രം 5412 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടി എത്തിയത്. 172 പേർ എലിപ്പനിക്കും ചികിത്സ തേടി. ഈ മാസം 10 പേർക്ക് എലിപ്പനി കൊണ്ട് ജീവൻ നഷ്ടപ്പെട്ടു. 54 പേർക്ക് എച്ച് 1 എൻ1 ഉം 52 പേർക്ക് ചെള്ള് പനിയും ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button