IndiaLatestThiruvananthapuram

പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളിലെ കോവിഡ് കാല രീതികള്‍..

“Manju”

പരീക്ഷകളുടെ സമയം കൂട്ടും; ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 16 വരെ ക്ലാസ് റൂം പഠനം; എഴുത്തു പരീക്ഷയ്ക്കു ശേഷം പ്രായോഗിക പരീക്ഷ; ഓണ്‍ലൈന്‍ ക്ലാസിലെ പങ്കാളിത്തവും മാര്‍ക്കാകും; പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളിലെ കോവിഡ് കാല രീതികള്‍ ഇങ്ങനെ
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകക്കു സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) അര മണിക്കൂറാക്കാന്‍ ധാരണ. കഴിഞ്ഞ വര്‍ഷം 15 മിനിറ്റായിരുന്നു അനുവദിച്ചിരുന്നത്. ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനാലാണ് മാറ്റം.
മാര്‍ച്ച്‌ 17 മുതല്‍ 30 വരെയാണു പരീക്ഷകള്‍. മന്ത്രി സി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണു പൊതുമാനദണ്ഡങ്ങളെക്കുറിച്ചു തീരുമാനം എടുത്തത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്സിആര്‍ടി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 16 വരെ ക്ലാസ് റൂം പഠനവും നടക്കും.
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണ തിരഞ്ഞെടുക്കാന്‍ അധികചോദ്യങ്ങള്‍ അനുവദിക്കാനാണ് തീരുമാനം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധമാണിത്. ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍സമയം വേണ്ടിവരുന്നതിനാലാണ് സമാശ്വാസ സമയം കൂട്ടുന്നത്.
മാതൃകാചോദ്യങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട പ്രത്യേക പിന്തുണയെക്കുറിച്ച്‌ പിന്നീട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കോവിഡ് കാലത്തെ സ്‌കൂള്‍പ്രവര്‍ത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും രക്ഷിതാക്കള്‍ക്കു ധാരണയുണ്ടാക്കാന്‍ ക്ലാസ് അടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെ യോഗം വിളിക്കും.
എസ്‌എസ്‌എല്‍സി, പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ എഴുത്തു പരീക്ഷയ്ക്കു ശേഷമേ പ്രായോഗിക പരീക്ഷ നടത്താവൂ. എഴുത്തു പരീക്ഷയ്ക്കുശേഷം പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ ചുരുങ്ങിയത് ഒരാഴ്ച സമയം അനുവദിക്കണം. ജനുവരി ഒന്നുമുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ക്ലാസിലെത്താം. ആവശ്യമായ ക്രമീകരണം അതത് സ്‌കൂളിന്റെ സാഹചര്യത്തിനനുസരിച്ചു തയ്യാറാക്കും.
ജനുവരി ഒന്നുമുതല്‍ മാര്‍ച്ച്‌ 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. ഇക്കാലത്ത് ഏതെല്ലാം പാഠങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31-നു മുമ്ബ് അറിയിക്കും. വീഡിയോ ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ ജനുവരി 31-നു മുമ്ബ് പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, നോട്ടെഴുത്ത് തുടങ്ങിയവ നിരന്തര വിലയിരുത്തലുകളുടെ ഭാഗമായി സ്‌കോര്‍ നല്‍കാന്‍ പരിഗണിക്കും.
രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണു കുട്ടികളെ ക്ലാസില്‍ പങ്കെടുപ്പിക്കേണ്ടത്. ക്ലാസ് റൂമുകളില്‍ പഠിപ്പിക്കുമ്ബോള്‍ ഏതൊക്കെ പാഠഭാഗങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നു 31നകം സ്‌കൂള്‍ അധികൃതരെ അറിയിക്കും. ഈ പാഠഭാഗങ്ങള്‍ അദ്ധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണം. മോഡല്‍ പരീക്ഷ നടത്തും. ഒപ്പം, മാതൃക ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. രക്ഷിതാക്കളുടെ യോഗത്തില്‍ മന്ത്രി രവീന്ദ്രനാഥിന്റെ സന്ദേശം രക്ഷിതാക്കള്‍ക്കു കേള്‍ക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണം.
വിഡിയോ ക്ലാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായുള്ള പഠനത്തെളിവുകള്‍ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകള്‍, ഉല്‍പന്നങ്ങള്‍, മറ്റു പ്രകടനങ്ങള്‍), യൂണിറ്റ് വിലയിരുത്തലുകള്‍ (2 എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്‌കോറുകള്‍ നല്‍കുന്നതിനു പരിഗണിക്കും.

Related Articles

Back to top button