KeralaLatest

വിജയദശമിയ്ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍‌

“Manju”

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച്‌ അക്ഷര മുറ്റത്തേക്ക് കാല്‍ വയ്ക്കാൻ എത്തിയത്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂര്‍ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചൻ പറമ്ബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയിരുന്നത്. തുഞ്ചൻപറമ്ബില്‍ രാവിലെ 4.30 മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു.

50 ആചാര്യന്മാര്‍ ആണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ചത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേര്‍ന്നിട്ടുള്ളത്.

പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും വീടുകളിലും പൂജയെടുപ്പ് നടക്കും.

 

 

 

 

Related Articles

Back to top button