KeralaLatest

യു.എ.ഇ. ശാന്തിഗിരി കൾച്ചർ & സോഷ്യൽ സെന്ററിൽ സത്സംഗം നടന്നു.

“Manju”
സത്സംഗത്തില്‍ പങ്കെടുത്തവര്‍

യു... : യു... ശാന്തിഗിരി കൾച്ചർ & സോഷ്യൽ സെന്ററിൽ ഇന്ന് (28-1-2024) സത്സംഗം നടന്നു. അജ്മാനിൽ സുനിൽ കുമാർ എസിന്റെ ഭവനത്തിൽ വെച്ചായിരുന്നു ഇന്ന്സത്സംഗം നടന്നത്. സുനിൽകുമാർ എസും ശ്രീജ സുനിൽ കുമാറും ചേർന്ന് സത്സംഗത്തിലെത്തിയ ആത്മബന്ധുക്കൾക്ക് സ്വാഗതം പറഞ്ഞു.
യു. . .യിലെ മാറിവന്ന നിയമപ്രകാരം സ്വന്തമായി ഒരു സ്ഥലം ശാന്തിഗിരിയുടെ പേരിൽ വാങ്ങാൻ സാധിക്കുന്ന സ്ഥിതി ആയിട്ടുണ്ടെന്നും ഒരു ആശ്രമം ബ്രാഞ്ച് തുടങ്ങുക എന്ന ചിരകാലാഭിലാഷം സാധിക്കുന്നതിനുള്ള സമയം അനുകൂലമാണെന്നും മീറ്റിംഗിൽ ഐക്യാഭിപ്രായമുണ്ടായി. തുടർ നടപടികൾക്കുള്ള ഗുരുനിർദ്ദേശത്തിനായി 10 പേരടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ അടുത്ത മാസം 22ന് കേന്ദ്ര ആശ്രമത്തിൽ അയക്കാൻ തീരുമാനിച്ചു.

സത്സംഗത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിന്ന്


അനിലേഷ് സി., സജീവ് സരോജിനി, സന്തോഷ്‌ കുമാർ അനന്ദ റാവു എന്നിവർ സംസാരിച്ച സത്സംഗത്തിന് സനൂപ് സേതുമാധവൻ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button