IndiaKeralaLatest

കൊവിഡിനെതിരെ പോരാടാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നടന്‍ സൂര്യ

“Manju”

സിന്ധുമോള്‍ ആര്‍

ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. കൊവിഡ് മൂലം ഉപജീവന മാര്‍ഗം പ്രതിസന്ധിയിലായ ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കാന്‍ തങ്ങളാല്‍ ആകുംവിധം സംഭാവന നല്‍കുന്ന, സഹജീവികളോട് സ്നേഹവും കരുണയുമുള്ള ആളുകള്‍ ഒരുപാടുണ്ട് ഈ ഭൂമിയില്‍. അവരിലൊരാളാണ് നടന്‍ സൂര്യ. കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപയാണ് താരമിപ്പോള്‍ നല്‍കിയിരിക്കുന്നത്.
കൊവിഡ് മൂലം സിനിമ ഷൂട്ടിംഗുകളൊക്കെ നിലച്ചപ്പോള്‍ പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകര്‍ക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തില്‍ നിന്ന് 5 കോടി രൂപ താന്‍ വിവിധ സംഘടനകള്‍ക്ക് കൈമാറുമെന്ന് സൂര്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഒന്നരക്കോടി രൂപ താരം സംഭാവന ചെയ്തത്.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷന്‍, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് നടന്‍ പണം നല്‍കിയത്. ഭാരതിരാജ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച്‌ സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍, 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ സഹനിര്‍മാതാവ് രാജശേഖര്‍ കര്‍പുര സുന്ദരപാണ്ഡ്യന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പണം കൈമാറിയത്.

Related Articles

Back to top button