IndiaLatest

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി ജീവനക്കാരന് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍‌

 

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ് ഫോമിന്‍റെ എക്സിക്യൂട്ടീവിന് രോഗം കണ്ടെത്തിയതോടെ ചെന്നൈ കടുത്ത ആശങ്കയില്‍. ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം മാത്രം ഇയാള്‍ നൂറിലധികം വീടുകളില്‍ ഭക്ഷണ വിതരണം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. അതിനിടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയില്‍ ആറു ഐ.എസ്.എസ് ഓഫീസര്‍മാരെ നിയമിച്ചു.ഇന്നലെ മാത്രം നഗരത്തില്‍ രോഗികളായത് 94 പേരാണ്.

ഇന്നലെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച അറുപത്തിയഞ്ചുകാരന്റെ മകന് രോഗം സ്ഥിരീകരിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയാണ് ഇയാള്‍ ജോലി നോക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തും ഭക്ഷണ വിതരണത്തില്‍ സജീവമായിരുന്നു. ഈകാലയളവില്‍ മാത്രം 100 വീടുകളില്‍ ഇയാള്‍ ഭക്ഷണമെത്തിച്ചുവെന്നാണ് കമ്പനി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്.

ഇത്രയും വീടുകള്‍ കണ്ടെത്തി ഉടന്‍ ക്വാറന്റീനിലാക്കി സുരക്ഷിതമാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുക പ്രയാസമേറിയ കാര്യമാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മിതിക്കുന്നുണ്ട്.അതേ സമയമ കോയമ്പേട് മാര്‍ക്കറ്റില്‍ മാത്രം 14 പേര്‍ക്ക് രോഗം കണ്ടെത്തി. അതിനിടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയിലെ തൊണ്ടയാര്‍പേട്ട്, റോയപുരം, തിരുവിക നഗര്‍, അണ്ണാനഗര്‍, കോടമ്പാക്കം, തേനാംപേട്ട്, എന്നിവടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ ഐ.എ എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഭക്ഷണ സാധനങ്ങള്‍ വീടുകളിെലത്തിച്ചുനല്‍കും. ഇന്നലെ 94 പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം 768ആയി. 15 പേര്‍ നഗരത്തില്‍ മാത്രം മരണത്തിനു കീഴടങ്ങി. ഇതുവരെ തമിഴ്നാട്ടില്‍ 2162 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button