International

സ്വപ്നത്തില്‍  മുന്നറിയിപ്പ്; ഹിമാലയ യാത്ര നിര്‍ത്തിവെച്ചു

“Manju”

കാഠ്മണ്ഡു: ഹിമാലയന്‍ മേഖലയിലെ കനത്ത മഞ്ഞിടിച്ചിലിലും കാലാവസ്ഥാ വ്യതിയാനത്തിലും ആദ്യമായി യാത്ര ഇടയ്ക്ക് നിര്‍ത്തി പര്‍വ്വതാരോഹകന്‍. 25 തവണയായി ഹിമാലയന്‍ കൊടുമുടി കയറി ഇറങ്ങി ലോക നേട്ടം സ്വന്തമാക്കിയ കാമി റീത്തായെന്ന നേപ്പാളി ഷേര്‍പയാണ് സ്വപ്നത്തിലെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇത്തവണ തുടങ്ങിവെച്ച യാത്ര പാതിവഴിയില്‍ മതിയാക്കിയത്.

ജീവിതത്തിലെ 26-ാം യാത്രയാണ് താന്‍ തുടങ്ങിവെച്ചത്. മഞ്ഞ് വീഴ്ച ശക്തമാണ്. പക്ഷെ ഇത്തരം അവസ്ഥകളിതിന് മുമ്പും അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ സ്വപ്നത്തില്‍ ഹിമാലയവന്‍ ദേവത പ്രത്യക്ഷപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നത് ഇത് ആദ്യമായാണെന്ന് ഷേര്‍പയായ കാമി പറയുന്നു. ഹിമാലയസാനുക്കളിലേക്ക് പര്‍വ്വതാരോഹകര്‍ക്ക് വഴികാട്ടുന്ന സമൂഹത്തെ ഷേര്‍പയെന്നാണ് വിളിക്കുന്നത്. കൊടുമുടിയുടെ ഉയരം കീഴടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ കാമി എടുത്ത തീരുമാനം അതിശയകരമെന്നാണ് പര്‍വ്വതാരോഹകര്‍ പറയുന്നത്.

ഈ മാസം 7-ാം തീയതി കാമി തന്‍റെ തന്നെ റെക്കോഡായ 24 ഹിമാലയന്‍ ദൗത്യം മറികടന്നിരുന്നു. 11 സഹയാത്രികരുമായിട്ടാണ് ഇത്തവണ ഷേര്‍പ്പ യാത്ര ആരംഭിച്ചത്. 2019ല്‍ ഹിമാലയത്തിന്‍റെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയിലെത്തിയാണ് ലോകനേട്ടം സ്വന്തമാക്കിയത്. ഇത്തവണ ക്യാമ്പ് മൂന്നില്‍ എത്തിയശേഷമാണ് യാത്ര നിര്‍ത്തിയത്. സാഗര്‍മാത എന്ന ഹിമാലയസാനുവിന്‍റെ ഏറ്റവും ഉയരത്തിലെത്താന്‍ രണ്ടു പരിശ്രമം നടത്തണമെന്ന തീരുമാനമാണ് കാമി എടുത്തിരുന്നത്. ഹിമപ്പുലി എന്ന വിളിപ്പേരുള്ള കാമി 1994ലാണ് ആദ്യമായി എവറസ്റ്റില്‍ കയറുന്നത്.

Related Articles

Back to top button