InternationalLatest

പാകിസ്താനില്‍ ജിന്നയുടെ പ്രതിമ തകര്‍ത്തു

“Manju”

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരിയിലുണ്ടായ സ്‌ഫോടനത്തില്‍ പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ പൂര്‍ണമായും തകര്‍ന്നു. ഈ വര്‍ഷം ആദ്യം സ്ഥാപിച്ച ജിന്നയുടെ പ്രതിമയുടെ പുറകില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. വിഘനടവാദ സംഘടനയുടെ വക്താവ് ബാബ്ഗര്‍ ബലൂച് ട്വിറ്ററിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.  ഗ്വാദറിലെ മറൈന്‍ ഡ്രൈവിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമ പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
ഞായറാഴ്ച രാവിലെ 9.20നാണ് ആക്രമണമുണ്ടായത്. ഭീകരര്‍ പ്രതിമയുടെ ചുവട്ടില്‍ സ്ഫോടക വസ്തു കൊണ്ടുവന്ന് വയ്ക്കുകയും പിന്നീട് അത് പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button