ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണിനിടെ, ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു. ഹരിദ്വാര്‍- ലക്സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.ജമാല്‍പുര്‍കല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഹരിദ്വാര്‍ എസ്എസ്പി സെന്തില്‍ അവുദായ് കൃഷ്ണ രാജ് പറഞ്ഞു. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.
Related Articles
വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
July 5, 2021 5:02 PM
Check Also
Close