KeralaLatest

വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

“Manju”

കോട്ടയം; വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. തനിക്കൊപ്പം ഇരുന്നൂറോളം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് വിടുമെന്നാണ് ബേനസീര്‍ അറിയിച്ചിരിക്കുന്നത്. വനിതകള്‍ക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് മുസ്ലീംലീഗില്‍ നിന്നും രാജിവെയ്ക്കാന്‍ കാരണം.

വനിതാ പ്രവര്‍ത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ബേനസീര്‍ രാജിവെച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ച്‌ ഐഎന്‍എല്ലിലേക്ക് എത്തുമെന്നും ബേനസീര്‍ വിശദമാക്കി. കോട്ടയത്ത് വനിതാ ലീഗില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ബേനസീര്‍.

Related Articles

Back to top button