KeralaLatest

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം

“Manju”

കൊട്ടാരക്കര: കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം. അതും പോസിറ്റീവ്. കൊട്ടാരക്കരയിലെ വീട്ടമ്മയുടെ പരിശോധന ഫലമാണ് ഏറെ താമസിച്ച്‌ എത്തിയതും പോസിറ്റീവ് ആയതും. തുടര്‍ന്ന്, പരിഭ്രാന്തിയിലായ കുടുംബം നേരേ സമീപത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധന നടത്തി. അതില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 14 ന് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് വീട്ടമ്മ ടെസ്റ്റ്‌ നടത്തിയത്. കാരണം ഈ വീട്ടിലെത്തിയ പലരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ഫലം അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് നെഗറ്റീവ് ആണെന്ന് ഇവര്‍ കരുതി. പക്ഷെ ഒന്നരമാസം കഴിഞ്ഞാണ് വിലങ്ങറ സ്വദേശിനിക്ക് പരിശോധന ഫലം എത്തിയത്.

Related Articles

Back to top button