KeralaLatest

ഉന്നത വിദ്യാഭ്യാസ മേഖല അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ച്‌ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയിലെ നയപ്രഖ്യാപനം. സ്വാശ്രയ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം സംസ്ഥാനതല അക്രഡിറ്റേഷന്‍ (സാക്) സംവിധാനം വഴി ഉറപ്പാക്കും.

കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനം സാധ്യമാക്കുന്നതിനായി സീറ്റുകളുടെ എണ്ണവും പുതിയ കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും വര്‍ധിപ്പിക്കും. ഇത് വഴി നാല് ലക്ഷം വിദ്യാര്‍ഥികള്‍ക്കുവരെ ഉന്നതവിദ്യാഭ്യാസത്തിന് കൂടുതലായി അവസരം ലഭിക്കും. സര്‍വകലാശാല വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.

Related Articles

Back to top button