IndiaLatest

പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം

“Manju”

ന്യൂഡല്‍ഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്.

സലൈന്‍ ഗാര്‍ഗിള്‍ ദ്രാവകം തൊണ്ടയില്‍ കൊണ്ടു കുലുക്കുഴിഞ്ഞ ശേഷം സ്വയം ട്യൂബില്‍ ശേഖരിച്ചാണ് ഈ രീതിയില്‍ പരിശോധന നടത്തുന്നത്. സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.

കൊറോണ വൈറസ് മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ തലത്തില്‍ രോഗിസൗഹൃദ രീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത് വികസിപ്പിച്ചെടുത്ത സീനിയര്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖൈര്‍നറും സംഘവും പറഞ്ഞു.

Related Articles

Back to top button