IndiaKeralaLatest

കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ചവര്‍ക്ക് ഇടക്കാല ആശ്വാസമായി 500 രൂപ

“Manju”

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ചവര്‍ക്ക് ഇടക്കാല ആശ്വാസമായി 500 രൂപ നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. പെന്‍ഷന്‍ വിതരണം ഓണ്‍ലൈന്‍ ആകുമെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന്‍ വിതരണം അടുത്തുള്ള ബാങ്കുകളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉടന്‍ ഒരുങ്ങും.
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം നടത്തുന്നത് സഹകരണ ബാങ്ക് വഴിയാണ്. സഹകരണ ബാങ്കുകള്‍ക്ക്‌ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളോ എടിഎം കാര്‍ഡ് സൗകര്യമോ ഇല്ല. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button