India

സംസ്ഥാനതല ലൗജിഹാദ് നിയമങ്ങൾ സ്റ്റേ ചെയ്യില്ല : സുപ്രീംകോടതി

“Manju”

സംസ്ഥാനതല ലൗജിഹാദ് നിയമങ്ങൾ സ്റ്റേ ചെയ്യില്ല; പരാതി പരിശോധിക്കാം: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായി പാസ്സാക്കിയിട്ടുള്ള ലൗജിഹാദ് നിയമങ്ങൾ സ്റ്റേചെയ്യില്ലെന്ന സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം നിയമം നടപ്പാ ക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാമെന്നും ഉന്നത നീതിപീഠം അറിയിച്ചു. ലൗജിഹാദ് നിയമങ്ങളും സംസ്ഥാനങ്ങൾ പാസ്സാക്കിയ ബില്ലുകളും റദ്ദുചെയ്യണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഘണ്ട് സംസ്ഥാനങ്ങളാണ് ലൗജിഹാദിനെതിരെ നിയമം പാസ്സാക്കിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ മുസ്ലീം സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവർത്തനം നടത്താനായി പ്രയോഗിക്കുന്ന എല്ലാ തന്ത്രങ്ങളും പ്രതിരോധിക്കുന്ന നിയമങ്ങളാണ് മൂന്ന് സംസ്ഥാനങ്ങളും നടപ്പാക്കിയത്. ഈ മൂന്ന് സംസ്ഥാന ങ്ങളുടെ ചുവട്പിടിച്ച് മദ്ധ്യപ്രദേശും ഹരിയാനയും നിയമം കൊണ്ടുവരുന്നതും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

വിവാഹിതരായ ശേഷവും ദമ്പതികൾ മതപരിവർത്തന വിധേയരായിട്ടില്ലെന്ന് തെളിയിക്ക ണമെന്ന നിയമം മനുഷ്യത്വ രഹിതമാണെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ വിവാഹത്തിലേക്ക് നയിച്ച സമ്മർദ്ദങ്ങളും മതപരമായ രീതികളും ലൗജിഹാദ് നിയമം പുറത്തുകൊണ്ടുവരുന്നു എന്നതാണ് മതമൗലികവാദ സംഘടനകളെ അസ്വസ്ഥമാക്കുന്നത്. ഉത്തർപ്രദേശിൽ ലൗജിഹാദിൽ കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം ജാമ്യമില്ലാതെ അകത്തുകടക്കേണ്ടിവരും എന്നതാണ് അവസ്ഥ. ഒപ്പം വിവാഹം അസാധുവാക്കപ്പെടുകയും ചെയ്യും.

 

Related Articles

Back to top button