LatestThiruvananthapuram

ലഹരിവിരുദ്ധ ജാഥ ഉദ്ഘാടനം ചെയ്തു.

“Manju”

തിരുവനന്തപുരം : കൊട്ടാരക്കര ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ലഹരി വിരുദ്ധ ബോധന വത്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ ജാഥ സ്വാമി ഗുരുരത്നം ഞ്ജാനതപസി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള എല്ലാ ജില്ലകളേയും കോര്‍ത്തിണക്കിക്കൊണ്ടുള്ള പദയാത്ര ജൂണ്‍ 29 ന് തിരുവനന്തപുരം വഴുതക്കാട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ 2 ന് 140 നിയമസഭാ മണ്ഡലങ്ങളും ചുറ്റി ജാഥ സമാപിക്കും. ജൻ്‍ബോധൻ 2022 ന്റെ ഭാഗമായിട്ടാണ് ലഹരിവിരുദ്ധ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ജി. സദാനന്ദൻ, ആശ്രയ ചയര്‍മാന്‍ കലയപുരം ജേസ്, മാധ്യമ പ്രവര്‍ത്തകൻ വി.ബി. നന്ദകുമാർ, സൈമൺ തുടങിയവർ പങ്കെടുത്തു.

Related Articles

Back to top button