IndiaInternationalLatest

ഐഎസ്ആര്‍ഒയുടെ 2021ലെ ആദ്യ മിഷന്‍ കൗണ്ട് ഡൌണ്‍ തുടങ്ങി

“Manju”

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ 2021ലെ ആദ്യ മിഷന്‍ കൗണ്ട് ഡൌണ്‍ തുടങ്ങി. സതീഷ് ധവാന്‍ സാറ്റ്ലൈറ്റ് എന്ന പേരിട്ടിരിക്കുന്ന നാനോ ഉപഗ്രഹം ഞായറാഴ്ച്ച രാവിലെ 10.24ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും മെമ്മറി കാര്‍ഡിലാക്കിയ ഭഗവത്ഗീതയും 25,000 ഇന്ത്യക്കാരുടെ പേരുകളും നാനോ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കും.
മോദിയുടെ ചിത്രവും ഭഗവദ്ഗീതയും കൂടാതെ മൂന്ന് സയന്റിഫിക് പ്ലേറോഡുകളും ഉപഗ്രഹത്തിലുണ്ടാവും. മാഗ്‌നെറ്റോസ്ഫിയറിനെക്കുറിച്ച് പഠിക്കാനും സ്പേസ് റേഡിയേഷനെക്കുറിച്ച് കൂടുതല്‍ അറിയാനുമാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ആത്മനിര്‍ഭര്‍ മിഷന്‍ എന്ന വാക്കിനൊപ്പമാകും മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കുക. ദൗത്യത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്പേസ് കിഡ്സ് സിഇഒ ഡോ സ്മൃതി കേശന്‍ അറിയിച്ചു.
കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്പേസ് കിഡ്സ് ആദ്യമായി വിക്ഷേപിക്കുന്ന ഉപഗ്രഹമാണിത്. ബൈബിള്‍ അടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ ബഹിരാകാശത്തെത്തിച്ച ദൗത്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഭഗവത്ഗീതയും ബഹിരാകാശത്തെത്തിക്കുന്നതെന്ന് ഡോ സ്മൃതി കേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button