India

സിഎഎയ്‌ക്കെതിരേ ഹർജിയുമായി മുസ്ലീം ലീഗ്

“Manju”

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ). രാജ്യത്ത് നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സംഘടന സുപ്രീം കോടതിയിൽ ഹർജി നൽകി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതിനെ തുടർന്നാണ് ഐയുഎംഎലിന്റെ നിർണായക നീക്കം.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇതേ തുടർന്നാണ് ഹർജി നൽകിയത്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടി്ക്കാട്ടിയാണ് സംഘടന ഹർജി നൽകിയിരിക്കുന്നത്. പൗരത്വ നിയമത്തിലെ സെക്ഷൻ 5(1) (എ)-(ജി), ആറ് എന്നീ വകുപ്പുകൾക്കെതിരാണ് കേന്ദ്രത്തിന്റെ നിയമ ഭേദഗതിയെന്നും ഹർജിയിൽ പറയുന്നു.

ഭേദഗതി പ്രകാരം പുതിയ നിയമ നിർമ്മാണം നടത്തിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. അതിനാൽ മെയ് 28 ന് ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത് അംഗീകരിക്കാനാകില്ലെന്നും ഹർജിയിൽ ഐയുഎംഎൽ വ്യക്തമാക്കുന്നു.

Related Articles

Back to top button