IndiaLatest

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മ്മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മെയ് മുതല്‍ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേല്‍ വിജയം നേടിയത്. ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ കരസേനയും ‘ഓപ്പറേഷന്‍ സഫേദ് സാഗര്‍’ എന്ന പേരില്‍ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍, ജൂലൈ 26നു കാര്‍ഗിലില്‍ മലനിരകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക പാറി. ഇന്ത്യന്‍ വിജയത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മയിലാണ് ജൂലായ് 26-‘കാര്‍ഗില്‍ വിജയദിവസ’മായി രാജ്യം ആചരിക്കുന്നത്. 1999 മെയിലാണ് യുദ്ധം തുടങ്ങിയത്. ജനറല്‍ പര്‍വേസ് മുഷറഫായിരുന്നു പാക് സേനാനായകന്‍. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിലേക്ക് നയിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു.

പ്രദേശവാസികളായ ആട്ടിടയരില്‍നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ വിജയ്’ ആരംഭിച്ചത്. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര സൈനികര്‍ക്കു പ്രണാമം അര്‍പ്പിച്ച്‌ ഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിക്കും.

Related Articles

Back to top button