IndiaLatest

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ഗാംഗുലി പിന്മാറി

“Manju”

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് (ബി.സി.സി.) പ്രസിഡന്‍റായി രണ്ടാം അവസരം നിഷേധിക്കപ്പെട്ട സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി..ബി) പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍നിന്നു പിന്മാറി.

സൗരവിന്റെ മാറ്റം മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിക്ക് വേണ്ടിയാണ്. ഇതോടെ 31ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സ്നേഹാശിഷിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി. വോട്ടെടുപ്പില്ലാതെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുമെന്നതിനാലാണ് പിന്മാറിയതെന്ന് സൗരവ് ഗാംഗുലി വിശദീകരിച്ചു.

Related Articles

Back to top button