IndiaLatest

ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

“Manju”

ഡല്‍ഹി ; കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി റഷ്യ. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിന് ശേഷം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നു. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ മരുന്നായ സ്പുട്‌നിക് വിയുടെ പുതിയ ബാച്ച്‌ ഇന്ത്യയിലേക്ക് അയച്ചു. കൂടുതല്‍ സഹായങ്ങള്‍ ഇനിയും നല്‍കുമെന്നും ലവ്‌റോവ് പറഞ്ഞു.

 

Related Articles

Back to top button