KeralaLatest

ആരാധകന് രാജസ്ഥാന്‍ റോയല്‍സിന്‍റെ തൊപ്പി സമ്മാനിച്ച് സഞ്ജു സാംസണ്‍

“Manju”

ആലപ്പുഴ: തന്നെ കാണണമെന്ന ആഗ്രവുമായി എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ തൊപ്പി സമ്മാനിച്ച് സഞ്ജു സാംസണ്‍. ഭിന്നശേഷിക്കാരനായ തൃശൂർ ചേർപ്പ് പുത്തുറയ്ക്കൽ കോർപ്പത്ത് കെ.പി.മഹേശനാണു (33) അമ്മ കെ.വി.മണിക്കൊപ്പം ഗ്രൗണ്ടിലെത്തിയത്.

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കൊമേഴ്സ് അസിസ്റ്റന്റ് പ്രഫസറാണ് മഹേശൻ. പോളിയോ ബാധിച്ചു 22 വയസ്സുവരെ കട്ടിലിൽ തന്നെ കിടപ്പിലായിരുന്നു മഹേശൻ. പിന്നീടാണ് ഊന്നുവടിയുടെ സഹായത്തോടെ നടന്നു തുടങ്ങിയത്. രണ്ടു വർഷം മുൻപു ജോലി കിട്ടിയതോടെയാണു മഹേശനും അമ്മയും കൊല്ലത്ത് താമസമാക്കിയത്.

ക്രിക്കറ്റിനോടുള്ള ഇഷ്ടം കാരണം തൃശൂരിലെ വീട്ടിൽ ബാറ്റിന്റെയും ബോളിന്റെയും മാതൃക കോൺക്രീറ്റിൽ ഒരുക്കിയിട്ടുണ്ട് മഹേശൻ. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനോട് മഹേശൻ സംസാരിച്ചിരുന്നു. ഡ്രിങ്ക്സ് ബ്രേക്കിനിടെയാണ് സഞ്ജു സമ്മാനവുമായി എത്തിയത്.

Related Articles

Back to top button