ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.പിതാവിെന്റ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേട്ടു. വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Related Articles
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് നൂതന സാങ്കേതികവിദ്യയോടെ എല്‍സ; ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
December 22, 2020 5:29 PM
ലോക്ക് തകരാറായി; ഒന്നര മണിക്കൂര്‍ വിമാനത്തിലെ ശൗചാലയത്തില്‍ കുടുങ്ങി യാത്രക്കാരന്
January 17, 2024 3:11 PM
Check Also
Close
-
കേന്ദ്രസര്‍വകലാശാലകളിലെ പിജി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുJune 28, 2023 12:42 PM