InternationalLatest

ഒമാന്‍ – യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വി. മുരളീധരന്‍

“Manju”

വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കൊപ്പം പത്തു ദിവസത്തെ ഒമാന്‍ – യുഎസ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി കേന്ദ്രമന്ത്രി വി. മുരളീധരന്‍. രണ്ടു ദിവസത്തിനിടെ ഒമാനില്‍ 20 പരിപാടികളാണ് അദ്ദേഹം നിര്‍വഹിച്ചത്.

ഔദ്യോഗിക സന്ദര്‍ശനത്തിനിടെ നിറവേറ്റിയ ഉത്തരവാദിത്തങ്ങള്‍ ഇതെല്ലാം..

1. ഒമാന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ – ഒമാന്‍ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍.

2. വാര്‍ത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ – ഒമാന്‍ സഹകരണ കരാര്‍ ഒപ്പുവച്ചു.

3. റുപെ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും എന്‍പിസിഐയും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു.

4. ഇന്ത്യന്‍ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ളതടക്കം പ്രധാന പരാതികള്‍ കേട്ടു.

5. ഇന്ത്യന്‍ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

6. ‘ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയല്‍ ‘ എന്ന വിഷയത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി സംസാരിച്ചു.

7. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്‌ട്ര സമവായങ്ങളില്‍ ഇന്ത്യന്‍ നിലപാട് അറിയിച്ചു.

8. ഇന്ത്യ-യുഎന്‍ഡിപി അഞ്ചാം വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തി കൊറോണാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി.

9. അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button